ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2025 സമാപിച്ചു. ഇന്നലെ വൈകുന്നേരം പട്നയിലെ പാടലീപുത്ര സ്പോർട്സ് കോംപ്ലക്സിൽ നടന്ന വർണ്ണാഭമായ സമാപന ചടങ്ങോടെയാണ് ഗെയിംസിന് തിരശ്ശീല വീണത്. രാജ്യത്തുടനീളമുള്ള വളർന്നുവരുന്ന കായികതാരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മാറുകയാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി രക്ഷ നിഖിൽ ഖഡ്‌സെ പറഞ്ഞു. ഗെയിംസിൽ 158 മെഡലുകൾ നേടി മഹാരാഷ്ട്ര ഓവറോൾ ചാമ്പ്യന്മാരായി.
