സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം. ജൂൺ 2ന് സ്കൂ​ളു​ക​ൾ തു​റ​ന്നാ​ൽ ര​ണ്ടാ​ഴ്ച സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടത്തുക. വി​ദ്യാ​ർ​ഥി​ക​ളി​​ൽ അ​ക്ര​മ​വാ​സ​ന, ലഹ​രി ഉ​പ​യോ​ഗം എ​ന്നി​വ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക്ലാ​സു​ക​ൾ. ലഹ​രി ഉ​പ​യോ​ഗം തടയൽ, അ​ക്ര​മ​വാ​സ​ന ത​ട​യ​ൽ, വാ​ഹ​ന ഉ​പ​യോ​ഗം, പ​രി​സ​ര ശു​ചി​ത്വം, വ്യ​ക്തി​ശു​ചി​ത്വം, വൈ​കാ​രി​ക നി​യ​ന്ത്ര​ണം ഇ​ല്ലാ​യ്മ, പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണം ഒഴിവാക്കുക, ആരോ​ഗ്യ പ​രി​പാ​ല​നം, നി​യ​മ ബോധ​വ​ത്​​ക​ര​ണം, മൊ​ബൈ​ൽ ഫോ​ണി​നോ​ടു​ള്ള അ​മി​താ​സ​ക്തി, ഡി​ജി​റ്റ​ൽ ഡി​സി​പ്ലി​ൻ, ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും കുട്ടികൾക്ക് ക്ലാസുകൾ നൽകുക. 

​പൊലീ​സ്, എ​ക്‌​സൈ​സ്, ബാ​ലാ​വ​കാ​ശ കമ്മീ​ഷ​ൻ, സോ​ഷ്യ​ൽ ജ​സ്റ്റി​സ്, എ​ൻഎ​ച്ച്എം, വി​മ​ൻ ആ​ൻ​ഡ്​ ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ്, എ​സ്.​സി.​ഇ.​ആ​ർ.​ടി, കൈ​റ്റ്, എ​സ്എ​സ്കെ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാസുകൾ നടക്കുക. ഹയർ സെക്കന്ററി ക്ലാസുകൾ ഒഴിവാക്കി ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലാണ് ഈ ​ പാഠ്യപദ്ധതി നൽകുക. ​ ആദ്യ രണ്ടാഴ്ചത്തെ ക്ലാസുകൾക്ക് ശേഷം പാഠപുസ്തകങ്ങളുടെ പഠനം ആരംഭിക്കും. ജു​ലൈ 18 മു​ത​ൽ ഒരാ​ഴ്ച​യും ഇത്തരത്തിലുള്ള ക്ലാസുകൾ സംഘടിപ്പിക്കും.​ ഇതിന്റെ മാ​ർ​ഗ​രേ​ഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി വരികയാണ്.

Leave a Reply

Your email address will not be published.

Previous Story

2025 മെയ് 20 നു നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റി

Next Story

വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

Latest from Main News

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം