തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ ബെയിലിൻ ദാസിനെ റിമാൻഡ് ചെയ്‌തു. 11-ാം നമ്പർ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഈ മാസം 30 വരെയാണ് റിമാൻഡ്. പ്രതിയെ ഉടൻ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റും. പരാതിക്കാരിയായ ശ്യാമിലി തിരിച്ചും മർദിച്ചുവെന്നും കേൾവിക്ക് പ്രശ്നമുണ്ടെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി റിമാൻഡ് ഉത്തരവിടുകയായിരുന്നു. പ്രതിയുടെ ജാമ്യ ഹർജി കോടതി പരി ഗണിക്കും.