മുക്കം പി.സി തിയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു

മുക്കം പി.സി തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി  കോമളൻ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. താഴെ വീണ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം മൃതദേഹം മുക്കം പൊലീസ് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരിച്ച കോമളന്റെ ഭാര്യ നിമിഷ തിയറ്ററിൽ ശുചീകരണ തൊഴിലാളിയാണ്. ഇയാൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. തിയറ്റര്‍ കെട്ടിടത്തിന്റെ വശങ്ങളിലായി ബാൽക്കെണി പോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. 

Leave a Reply

Your email address will not be published.

Previous Story

15/05/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

Next Story

2025 മെയ് 20 നു നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റി

Latest from Local News

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി പറമ്പിൽ എംപിക്ക് ഉറപ്പുനൽകി

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ അന്തരിച്ചു

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ