സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര-ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിസാര കാരണങ്ങൾ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിൻ്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. കെ.സ്.ആർ.ടി സി തൊഴിലാളി യൂണിയന്റെ സമ്മർദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പിൽ നിന്ന് ബസുകളുടെ പെർമിറ്റുകൾ പുതുക്കി ലഭിക്കുന്നില്ല.

14 വർഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാർഥികളിൽ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാൽ വിദ്യാർത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കുകയും വേണം

സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സർവീസ് നിർത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷൻ നിർബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ.തോമസ്. ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജോയൻ്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാർ, കോട്ടയം ജില്ലാ പ്രസിഡണ്ട് ജാക്‌സൻ, സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

Next Story

 അറബിക്കടലിൽ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Latest from Main News

കേരളത്തെ തിരുട്ടു ഗ്രാമമാക്കി പിണറായിയും മക്കളും : കെ സി വേണുഗോപാൽ.എം പി

പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കും

സംസ്ഥാനത്ത് പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ