എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.എസ്. എസ്.പി.എ വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് എം.വാസന്തി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.എം.ദേവി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ്ബ്ലോക്ക് പ്രസിഡണ്ട് വി.കെ. ശോഭന, ചെങ്ങോട്ട്കാവ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.പി. പ്രമോദ്, ഗ്രാമപഞ്ചായത്ത് മെമ്പർ കെ. രമേശൻ, നടാഷ കലോപൊയിൽ, സിന്ധു എളാട്ടേരി എന്നിവർ സംസാരിച്ചു. അഴിമതി, സ്വജനപക്ഷപാതം, കെടും കാര്യസ്ഥത എന്നിവ കൊണ്ട് കേരളത്തെ മുച്ചൂടും നശിപ്പിച്ച പിണറായി സർക്കാറിന്റെ വാർഷികാഘോഷ ധൂർത്തിന് കുടുംബശ്രീയിലെ പാവപ്പെട്ട അമ്മമാരേയും, സഹോദരിമാരേയും ഭീഷണിപ്പെടുത്തി പണം പിരിവ് നടത്തിയാൽ ശക്തമായി നേരിടുമെന്ന് പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു.
Latest from Local News
പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ (89) (റിട്ട. കോമൺവെൽത്ത് ഓട്ടു കമ്പനി) അന്തരിച്ചു. ഭാര്യ : പരേതയായ സുശീലാമ്മ.
മുതിർന്ന കോൺഗ്രസ് നേതാവ് നമ്പ്യാളത്ത് മൊയ്ദീൻ കുട്ടി (95) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ – ആരിഫ്, നൗഷാദ് (ഐറിസ്
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ
അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ : നബീസ, അബ്ദുൾ
ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന്