റോഡിന് കുറകെ ചാടിയ മാൻ ബസ് തട്ടി ചത്തതിന്റെ പേരിൽ 13 ലക്ഷം രൂപ കെട്ടിവെച്ച് കെ എസ് ആര്‍ ടി സി

 റോഡിന് കുറകെ ചാടിയ മാൻ ബസ് തട്ടി ചത്തതിന്റെ പേരിൽ 13 ലക്ഷം രൂപ കെട്ടിവെച്ച് കെ എസ് ആര്‍ ടി സി. വനംവകുപ്പിന്റെ കസ്റ്റഡിയിലായ സ്‌കാനിയ ബസ് വിട്ടുനല്‍കുന്നതിനാണ് പതിമൂന്ന് ലക്ഷം രൂപ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വന്നത്. തിരുവനന്തപുരം- ബെംഗളുരു സര്‍വീസ് നടത്തുകയായിരുന്ന സ്‌കാനിയ ബസാണ് വനംവകുപ്പ് എടുത്ത കേസില്‍ കുടുങ്ങിയത്. വനംവകുപ്പിന്റെ കസ്റ്റഡിയിലായ ‌‌ബസ് 24 ദിവസത്തിനു ശേഷമാണു കെ എസ് ആർ ടി സിക്ക് വിട്ടു കിട്ടിയത്.

കെഎസ്ആർടിസിയുടെ ഹർജിയിൽ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശിച്ച 13 ലക്ഷം രൂപ ബോണ്ടായി കെട്ടിവെച്ചാണ് ബസിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ മാസം 19ന് മുത്തങ്ങക്കടുത്ത് എടത്തറയില്‍ വനപാതയില്‍ വെച്ച് ബസിടിച്ച് പുള്ളി മാന്‍ ചത്തത്. വനപാലകരെത്തി സ്‌കാനിയ ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

ഓടുന്ന ബസിന് മുൻപിലേക്ക് മാൻ ചാടിയെത്തിയതാണെങ്കിലും ഡ്രൈവർക്കെതിരെ വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 9 പ്രകാരം നായാട്ടിനുള്ള കുറ്റമാണു ചുമത്തിയത്. ബസും വനം വകുപ്പിന്റെ കസ്റ്റഡിയിലായി. വയനാട് വന്യജീവി സങ്കേതം കുറിച്യാട് റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.കോടതി നിര്‍ദ്ദേശിച്ച ബോണ്ട് തുക കെഎസ്ആര്‍ടിസി അധികൃതര്‍ കോടതിയില്‍ കെട്ടിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മുചുകുന്ന് നാഗത്താൻ കണ്ടി നാരായണി അമ്മ അന്തരിച്ചു

Next Story

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Latest from Main News

റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു

ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍