മേപ്പയ്യൂർ:ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച സർക്കാർ തീരുമാനം ശുദ്ധ തട്ടിപ്പെന്ന് രാപ്പകൽ സമര യാത്ര ക്യാപ്റ്റനും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം. എ. ബിന്ദു. സമരം തീർക്കാനല്ല, പരാജയപ്പെടുത്താൻ കഴിയുമോ എന്നാണ് ഈ ചെപ്പടിവിദ്യകൊണ്ട് ശ്രമിക്കുന്നത്. രാപ്പകൽ സമര യാത്രക്ക് മേപ്പയ്യൂർ ടൗണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എ.എ. ബിന്ദു. സ്വാഗത സംഘം ചെയർമാൻ പി. കെ. പ്രിയേഷ് കുമാർ അധ്യക്ഷനായി. സ്വാഗത സംഘം ജില്ലാ വൈസ് ചെയർപേഴ്സണും സാമൂഹ്യ പ്രവർത്തകയുമായ വി.പി. സുഹറ ഉദ്ഘാടനം ചെയ്തു. കൺവീനർ രവീന്ദ്രൻ വള്ളിൽ, പെരുമ്പട്ടാട്ട് അശോകൻ,പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത് , എം. കെ. അബ്ദുറഹിമാൻ, വി.എ.ബാലകൃഷ്ണൻ, സി.സി. മിനി,
കെ കെ അനുരാഗ് , ആർ.കെ.ഗോപാലൻ, പ്രസന്നകുമാരി, ഷിനോജ് എടവന, ഇന്ദിര, വിജയൻ മയൂഖം സംസാരിച്ചു.
മേപ്പയ്യൂർ സ്വാഗത സംഘം സമാഹരിച്ച 10000 രൂപ സമരയാത്ര ക്യാപ്റ്റൻ എം. എ. ബിന്ദുവിന് കൈമാറി.
തുടർന്ന് ‘വൈറ്റ് റോസ്’ കലാസംഘം അവതരിപ്പിച്ച ഗാന സദസ്സും നടന്നു. മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച രാപകൽ സമരയാത്ര കാസർഗോഡ് ജില്ല പിന്നിട്ട് കണ്ണൂർ ജില്ലയിലൂടെ പര്യടനം തുടരുന്നു. 45 ദിവസം ഈ യാത്ര നീണ്ടു നിൽക്കും. ഫ്രെബ്രുവരി 10 ന് ആശമാർ സെക്രട്ടേറിയേറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപകൽ സമരത്തിൻ്റെ പുതിയൊരു ഘട്ടമാണ് ഈ യാത്ര. ആശമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സമരമുറ സംഘടിപ്പിച്ചിരിക്കുന്നത്. 14 ജില്ലകളിലെയും ജന പിന്തുണകളെ ഏറ്റുവാങ്ങി ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടുകൂടി യാത്ര സമാപിക്കും
Latest from Main News
മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഉത്സവ സീസണ് ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍
അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച
ദേശീയപാത 66 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത
സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.







