തെളിഞ്ഞ മാനവും സുരക്ഷിതമല്ല : കരിയാത്തുംപാറയെത്തുന്നവർ ശ്രദ്ധിക്കണം

കരിയാത്തുംപാറ : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രം മലവെള്ളപ്പാച്ചിലിലിനെ തുടർന്ന് ബുധനാഴ്ച രണ്ട് മണിക്കൂറോളം അടച്ചിട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെ തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു കരിയാത്തുംപാറ പുഴയിലൂടെ ശക്തമായ മലവെള്ളപ്പാച്ചിൽ ടൂറിസ്റ്റ് കേന്ദ്രമായ പാറക്കടവിൽ എത്തുകയായിരുന്നു. ഉരക്കുഴി മേഖലയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് വെള്ളം ശക്തിയാകാൻ തുടങ്ങിയതോടെ വനംവകുപ്പ് ജീവനക്കാർ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം അധികൃതരെ വിവരമറിയിച്ചത് കാരണം സുരക്ഷാ നടപടികൾ നേരത്തെ സ്വീകരിക്കാനായി. മഴയ്ക്കു ശക്തി കുറഞ്ഞതോടെ ടൂറിസ്റ്റ് കേന്ദ്രം നിയന്ത്രണങ്ങളോടെ വൈകുന്നേരത്തോടെ തുറന്ന് കൊടുത്തു.

ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിന് ശക്തി കുറവായത് കൊണ്ടും, ഗൈഡുമാരുടെ ഇടപെടൽ കാരണവുമാണ് സഞ്ചാരികൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. മലവെള്ളപ്പാച്ചിലിന് വേഗത കൂടുതലായിരുന്നുവെങ്കിൽ വലിയ ദുരന്തമായിരുന്നു സംഭവിക്കുക. വനമേഖലയിൽ പെയ്ത ശക്തമായ മഴയാണ് പുഴയിൽ മലവെള്ളപ്പാച്ചിലിന് കാരണമായത്. ഇത്തരം മലവെള്ളപ്പാച്ചിൽ ഈ സ്ഥലത്ത് ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് ടൂറിസ്റ്റുകൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരണപ്പെട്ടിരുന്നു.

ഒഴിവു സമയങ്ങൾ ചെലവിടാനായി നഗരപ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക് വനമേഖലയിൽ പെയ്യുന്ന മഴയുടെ സ്വഭാവത്തെ കുറിച്ചും, അളവിനെ കുറിച്ചും അറിയാത്തതാണ് അപകടങ്ങളിലേക്ക് വഴി വെക്കുന്നത്. തെളിഞ്ഞ മാനം കാണുമ്പോൾ സുരക്ഷിതമാണെന്ന തോന്നലിൽ വെള്ളത്തിലിറങ്ങുന്നതാണ് പതിവ്. എന്നാൽ കാട്ടിൽ ശക്തമായ മഴയുണ്ടെങ്കിൽ ഏത് നിമിഷവും മലവെള്ളപ്പാച്ചിലുണ്ടായേക്കാം. കാട്ടിലെ കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയേക്കാവുന്ന സാഹചര്യവുമുണ്ട്. അപകട സാഹചര്യമുണ്ടായാൽ തെന്നലുള്ള പാറക്കെട്ടുകളിലൂടെ കയറി എളുപ്പത്തിൽ രക്ഷപ്പെടാനും സാധിക്കില്ല. ഇത്തരം വിഷയങ്ങൾ ഗാർഡുമാരും നാട്ടുകാരും ചൂണ്ടിക്കാണിച്ചാലും അത് മുഖവിലക്കെടുക്കാൻ സഞ്ചാരികൾ തയ്യാറാവാറില്ല. അവധി ദിവസങ്ങളിൽ കൂടുതൽ ഗാർഡുമാരെ നിയമിക്കണമെന്നും, കനത്ത മഴയിൽ കുറവുണ്ടാകുന്നത് വരെ പുഴയിലിറങ്ങുന്നതിന് നിരോധനം കർശനമായി നടപ്പിലാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ കൊഴുക്കല്ലൂരിലെ ആർ.ജെ ഡി പ്രവർത്തകനും ജനതാദൾ മുൻവാർഡ് പ്രസിഡണ്ടുമായിരുന്ന ചെറുവത്ത് കേളപ്പൻ അന്തരിച്ചു

Next Story

സർക്കാർ ധൂർത്തിനെതിരെ മഹിളാ കോൺഗ്രസ്സ് പ്രതിഷേധം

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.