കൊയിലാണ്ടി നന്തി മേൽപ്പാലത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴയ്ക്കു മുമ്പേ റീ ടാർ ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സിപിഐ മൂടാടി ലോക്കൽ കമ്മിറ്റി നന്തി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണാ സമരം സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ വി എം സത്യൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ, എൻ ശ്രീധരൻ, സന്തോഷ് കുന്നുമ്മൽ, രാമചന്ദ്രൻ കെ, കെ എം ശോഭ, എ ടി രവി, രാമചന്ദ്രൻ മോലിക്കര, എം കെ വിശ്വൻ എന്നിവർ സംസാരിച്ചു. കെ കെ സതീശൻ, എ ടി വിനീഷ്, ഉണ്ണികൃഷ്ണൻ പി എന്നിവർ നേതൃത്വം നൽകി
Latest from Local News
കൊയിലാണ്ടി കൊപ്ര പാണ്ടികശാല വളപ്പിൽ നഫീസ (58) അന്തരിച്ചു. ഭർത്താവ് മമ്മൂട്ടി ബാംഗ്ലൂർ. മക്കൾ ഫൈസൽ. ഫാസില. മരുമക്കൾ റുക്സീന പയ്യോളി.
കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന
ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാറിന് യാത്രാമൊഴി
മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാർ അന്തരിച്ചു. അടുത്ത ദിവസം പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും
താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു. താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒ.കെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറില്‍നിന്ന്
പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ.