കൊയിലാണ്ടി ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് (വ്യാഴം) ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി, എം എ ബിന്ദു നയിക്കുന്ന സമര യാത്ര കാലത്ത് 11 മണിയ്ക്ക് കൊയിലാണ്ടിയിലെത്തുന്നു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സ്വീകരണ കേന്ദ്രത്തിലേയ്ക്ക് വാദ്യഘോഷങ്ങളോടെ ആശാവർക്കർമാരുൾപ്പെടെയുള്ള ജനാവലി യാത്രയെ സ്വീകരിച്ചാനയിക്കും. സ്റ്റേഡിയം പരിസരത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കും. തെരുവുനാടകം സംഘവും ഗായക സംഘവും കലാപരിപാടികൾ അവതരിപ്പിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീട്രീയ പാർട്ടി നേതാക്കളും സാംസ്കാരികപ്രവർത്തകരും സംസാരിക്കും. എൻ വി ബാലകൃഷ്ണൻ ചെയർമാനും വി കെ ശോഭന കൺവീനറുമായ സ്വാഗത സംഘമാണ് സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നത്.
