തൊഴിൽമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും മിനിമം വേതനവും പെൻഷനും നടപ്പാക്കണമെന്നും കർഷക ദ്രോഹനയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി ടി എഫ് നേതൃത്വത്തിൽ മെയ് 20 ന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ യു ഡി ടി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
എ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു ഡി ടി എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.
സെയ്തുമുഹമ്മദ്, കാസിം കോടിക്കൽ, കാര്യാട് ഗോപാലൻ, റഷീദ് പുളിയഞ്ചേരി, കെ ഉണ്ണികൃഷ്ണൻ, ജെ വി അബൂബക്കർ, ഹാഷിം എം , റാഫി കെ, കെ കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു