ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം മെയ് 18-ന് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും

ചെങ്ങോട്ടുകാവ്: ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം അഷ്ടപദി, പഞ്ചരത്ന കീർത്തനാലാപനo, ഗുരുസ്മരണ, കഥകളി സംഗീതാർച്ചന, ശാസ്ത്രീയ സംഗീത കച്ചേരി തുടങ്ങിയ പരിപാടികളോടെ മെയ് 18-ന് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കൺവീനർ കലാനിലയം ഹരി അറിയിച്ചു. വാഗ്വേയകാരന്മാരായ ത്രിമൂർത്തികളെയും, അന്തരിച്ച കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആശാനടക്കമുള്ള കഥകളി സംഗീതജ്ഞരെയും, അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾക്ക് ഇത്തവണ മുൻതൂക്കം നൽകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

മെയ് 18ന് കാലത്ത് എട്ടുമണിക്ക് അഷ്ടപദിയോടെ ഉത്സവത്തിന് തുടക്കമാകും. 9 മണിക്ക് പ്രഗൽഭ സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തിന്റെ പശ്ചാത്തലത്തിൽ കലാമണ്ഡലം നാരായണൻ നമ്പീശൻ ഭദ്രദീപം കൊളുത്തി ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. കാലത്ത് 10 30 ന് നടക്കുന്ന ഗുരുസ്മരണയിൽ വിട്ടുപിരിഞ്ഞ പ്രഗത്ഭരായ കഥകളി സംഗീതജ്ഞരെക്കുറിച്ച് സഹപ്രവർത്തകരും ശിഷ്യരും അനുഭവങ്ങൾ പങ്കുവയ്ക്കും. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, കലാമണ്ഡലം രാമൻകുട്ടി വാര്യർ, കലാമണ്ഡലം രാജേന്ദ്രൻ, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം രവീന്ദ്രൻ, കോട്ടക്കൽ വാസു നെടുങ്ങാടി, പരമേശ്വരൻ നമ്പൂതിരി, കലാമണ്ഡലം ഗംഗാധരൻ, കലാ ഹൈദരലി, കലാ ഹരിദാസ്, സദനം ജ്യോതി, തിരൂർ നമ്പീശൻ എന്നിവരെക്കുറിച്ച് പാലനാട് ദിവാകരൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ, കലാമണ്ഡലം മോഹന കൃഷ്ണൻ, കലാമണ്ഡലം ബാബു നമ്പൂതിരി, കോട്ടക്കൽ നാരായണൻ, സദനം ശ്യാമളൻ, ശ്രീ മോഹനൻ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവം, യൂണിവേർസിറ്റി കലോത്സവം എന്നിവയിൽ പങ്കെടുത്തവരെ അനുമോദിക്കും. വൈകീട്ട് 3:30 മുതൽ കഥകളി സംഗീത ആരാധന, ശാസ്ത്രീയ സംഗീത ആരാധന എന്നിവ നടക്കും. വൈകിട്ട് ആറുമണിക്ക് നടക്കുന്ന സംഗീതവിരുന്നിൽ വിഷ്ണുദേവ നമ്പൂതിരിയുടെ കച്ചേരി അരങ്ങേറും. ബിജു എസ് ആനന്ദ് (വയലിൻ), കൃപാൽ സായിറാം (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം), പയ്യന്നൂർ ഗോവിന്ദ പ്രസാദ് (മുഖർശംഖ്) എന്നിവർ പശ്ചാത്തലം ഒരുക്കും.

Leave a Reply

Your email address will not be published.

Previous Story

മെയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക യു ഡി ടി എഫ്

Next Story

രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരി പുഴയിൽ മരിച്ച നിലയിൽ

Latest from Local News

ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം

മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്

വെറ്ററിനറി സര്‍ജന്‍: അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ

കോഴിക്കോട് വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവ്

കോഴിക്കോട് വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍