വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വനിതാ അഭിഭാഷകയ്ക്ക് ഒപ്പമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ പ്രമോദ് പറഞ്ഞു. കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും നിയമസഹായം ഉറപ്പാക്കുമെന്നും പ്രാഥമിക നടപടി എന്ന നിലയിലാണ് സസ്പെൻഷൻ എന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
സംഭവത്തിൽ അഭിഭാഷക നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അഭിഭാഷകൻ ഇതിന് മുമ്പും തന്നെ മർദ്ദിച്ചിരുന്നുവെന്ന് അഭിഭാഷക പറഞ്ഞു. മറ്റുള്ള സ്റ്റാഫുകളോടും ഈ അഭിഭാഷകൻ അപമര്യാദയോടെയാണ് പെരുമാറിയിരുന്നതെന്ന് പരാതിയുണ്ട്. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കം ഉണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദിച്ചത്. കണ്ടുനിന്ന ആരും എതിർത്തില്ലെന്നും യുവതി പറഞ്ഞു.