പ്ലസ് ടുവിന് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻ്ററി സ്കൂളുകളിലും പത്താംക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് രാവിലെ 10 മുതൽ 1 മണിവരെ ആഫ്റ്റർ 10th ഫോക്കസ് പോയിന്റ് എന്ന പേരിൽ  ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തുകയാണ്. ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിങ് സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളെ സഹായിക്കുന്നതിന് എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും പരിശീലനം ലഭിച്ച ഒരു അധ്യാപകൻ കരിയർ ഗൈഡായി ഉണ്ടാകും.

പത്താം ക്ലാസ് പരീക്ഷയിൽ തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ മുമ്പിൽ ഒട്ടേറെ തുടർപഠന സാദ്ധ്യതകളുണ്ട്. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് എന്നീ മൂന്ന് സ്ട്രീമുകളിലായി 46 കോമ്പിനേഷനുള്ള ഹയർ സെക്കൻ്ററി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗം, ടെക്നിക്കൽ ഹയർ സെക്കൻറ്ററി, ഡിപ്ലോമ കോഴ്സു‌കൾ, പോളിടെക്നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഹ്രസ്വവും, ദീർഘവുമായ തുടർ പഠന സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ട്. 46 കോമ്പിനേഷനുകളുള്ള സെക്കൻ്ററി ഹയർ കോഴ്‌സുകളിലൂടെ എത്തിച്ചേരുന്ന 25,000 ത്തോളം ഉന്നത പഠന കോഴ്‌സുകൾ ഇന്ന് രാജ്യത്ത് ലഭ്യമാണ്. അത് കൊണ്ട് തന്നെ സ്ട്രീമുകളിലെയും ഒരോ കോമ്പിനേഷനുകളും കുട്ടികൾ അടുത്തറിയേണ്ടതുണ്. അഭിരുചിയിൽ സംശയമുള്ള വിദ്യാർത്ഥികൾക്ക് അതിൽ വ്യക്തത വരുത്താൻ K-DAT എന്ന പേരിൽ ഒരു ഓൺലൈൻ അഭിരുചി പരീക്ഷ ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലേത്. സൗജന്യമായി അഭിരുചി പരീക്ഷയും കൗൺസിലിങ്ങും നൽകിവരുന്നുണ്ട്.
കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നടന്നു വരുന്നുണ്ട്. കലാമേഖല ഉൾപ്പടെയുള്ള  വിവിധ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ആ മേഖലകളിൽ മുന്നേറുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി വരുന്നു. തുടർ പഠനവുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷകളെക്കുറിച്ചും തൊഴിൽ മേഖലകളെക്കുറിച്ചും ഉത്ബുദ്ധരാക്കുന്നതിന് മൂന്നു മിനിറ്റ് വീതമുള്ള ഓഡിയോ സന്ദേശം ആഴ്ചയിൽ രണ്ട് തവണ വീതം സ്കൂളുകളെ കേന്ദ്രീകൃത പൊതു അഭിസംബോധന സംവിധാനം ഉപയോഗിച്ച് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതാണ്.  9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ച് തുടർപഠനവുമായും ബന്ധപ്പെട്ട് വ്യക്തത നൽകുന്നതിന് ഒരു കരിയർ ഗൈഡൻസ് പോർട്ടൽ തയ്യാറായി വരുന്നു. ജൂൺ ആദ്യവാരം അത് കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി തുറന്നു നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ അന്തരിച്ചു

Next Story

കക്കഞ്ചേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ