കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ 2 ദിവസം കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും. ഫെബ്രുവരി 4ന് ആരംഭിച്ച ക്യാമ്പയിനിൽ 15.5 ലക്ഷത്തോളം സ്ത്രീകൾ സ്ക്രീനിങ് നടത്തി. 242 പേർക്ക് കാൻസർ സ്ഥിരീകരിച്ചു. തുടർപരിശോധനയും ചികിത്സയും ഉറപ്പാക്കി. BPL വിഭാഗത്തിന് പരിശോധന സൗജന്യം. APLന് മിതമായ നിരക്ക് മാത്രമാണ് ഈടാക്കുക.