മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക് കടക്കുകയാണ്. വ്യാഴത്തിനാണ് അരിഷ്ട ഫലങ്ങളെ നശിപ്പിയ്ക്കുവാന്‍ അധികം ശക്തിയുള്ളത്. വ്യാഴം കേന്ദ്ര സ്ഥാനങ്ങളില്‍ നിന്നാല്‍ മിക്ക ദോഷങ്ങളും നശിക്കും. വ്യാഴം എന്ന ഗ്രഹത്തില്‍ ബ്രഹ്മാവ്, വിഷ്ണു ശിവന്‍ തുടങ്ങിയ എല്ലാ ദേവന്മാരും എപ്പോഴും കുടികൊള്ളുന്നു. പ്രശ്‌ന കാലത്ത് വ്യാഴം ഇഷ്ടഭാവങ്ങളില്‍ ബലവാനായി നിന്നാല്‍ അനുകൂലവസ്ഥയും, മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ നിന്നാല്‍ പ്രതികൂലാവസ്ഥയുമാണ്. വ്യാഴം അനുകൂലനല്ലെങ്കില്‍ ഈശ്വരനെ കഠിനമായി പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നുള്ളത്. വ്യാഴത്തിന്റെ അനുകൂലത്തിനും ദേഷങ്ങള്‍ പരിഹരിക്കുവാനുമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നെയ്യമൃത് കഴിപ്പിക്കുക,തിരുപ്പതി ക്ഷേത്രം,ഗുരുവായൂര്‍ ക്ഷേത്രം,ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം,പഴനി മുരുക ക്ഷേത്ര എന്നിവിടങ്ങലില്‍ ദര്‍ശനം നടത്തുക. തറവാട് ക്ഷേത്രങ്ങളിലും മുടങ്ങാതെ പോയി പ്രാര്‍ത്ഥിക്കുക. ഓരോ കൂറുകാര്‍ക്കും വ്യാഴമാറ്റം എങ്ങനെ ബാധിക്കും എന്ന് പൊതുവായി പരിശോധിക്കാം.

മേടക്കൂറുകാര്‍ (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ ഭാഗം) ക്ക് വ്യാഴമാറ്റം എങ്ങനെ ബാധിക്കും: മേടക്കൂറുകാര്‍ക്ക് വ്യാഴം ഇതുവരെ രണ്ടാം ഭാവത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇനി മൂന്നിലേക്ക് വ്യാഴം കടക്കുകയാണ്. മിഥുന രാശിയിലേക്ക് വ്യാഴത്തിന്റെ മാറ്റം മേടക്കൂറുകാര്‍ക്ക് അത്ര അനുകൂലമല്ല. മൂന്ന് വ്യാഴത്തിന്റെ അനുകൂലാവസ്ഥ മറയ്ക്കുന്ന ക്ഷേത്രമാണ്. മേടക്കുറുകാര്‍ വരുന്ന ഒരു വര്‍ഷം വളരെ ശ്രദ്ധിക്കണം. പണം നിക്ഷേപിക്കല്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. കയ്യിലിരിക്കുന്ന ധനം ആര്‍ഭാടത്തിനായി ചെലവഴിക്കുന്നത് നിയന്ത്രിക്കണം. ദൂര യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണം. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നത് വിഷമകരമാവും. നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നതും വളരെ ശ്രദ്ധിക്കണം. കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ മറ്റു കമ്പനികളിലേക്ക് മാറാന്‍ ശ്രമിക്കരുത്. വീട് നിര്‍മ്മാണം തുടങ്ങുന്നതിനു മുന്‍പ് ജ്യോതിഷ വിധി നോക്കണം. വായ്പകള്‍ എടുക്കുന്നതും ശ്രദ്ധിക്കണം. വ്യാഴം മൂന്നാം ഭാവത്തില്‍ ആണെങ്കിലും അത്ര ഉപദ്രവകാരിയല്ല. ജീവിതയാത്രയില്‍ ചെറിയ ഒരു മരവിപ്പ് വരാം. ചെറിയ ദുരിതങ്ങള്‍, സങ്കടങ്ങള്‍ എന്നിവ ഉണ്ടായേക്കാം. ശ്രീകൃഷ്ണ ഭഗവാനെ നന്നായി ധ്യാനിക്കുക. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുക. ശ്രീകൃഷ്ണന് പാല്‍പ്പായസം കഴിക്കുക. ശനിയാഴ്ച ദിവസങ്ങളില്‍ അയ്യപ്പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. നാരായണ ജപം ദിനചര്യയാക്കുക.

എടവക്കൂറ് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം അര ഭാഗം) എടവകുറുകാര്‍ക്ക് വ്യാഴമറ്റം അതിഗംഭീരമായ ഒരു സമയമാണ് നല്‍കുന്നത്. രണ്ടിലേക്ക് വ്യാഴം കടന്നതോടെ ധനസ്ഥിതിയില്‍ മാറ്റം ഉണ്ടാവും. കണ്ടകശനി മാറിയ ഒരു കാലഘട്ടം കൂടിയാണ്. മുടങ്ങിക്കിടന്ന വിവാഹാലോചനകള്‍ പുതിയ തലത്തിലേക്ക് കടക്കും. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും .കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും. ആഗ്രഹിച്ച സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വലിയ ഗുണം. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളിലും , ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. പുതുതായി ജോലി ലഭിക്കും. എന്നാലും എല്ലാം ശുഭകരമാണെന്ന് കരുതി ഈശ്വര പ്രാര്‍ത്ഥനയില്‍ നിന്ന് ഒരുതരത്തിലും പിന്നോക്കം പോകരുത്. ഭഗവാന്‍ കൃഷ്ണനെ നന്നായി ധ്യാനിക്കുക. വ്യാഴത്തിന്റെ അനുകൂല അവസ്ഥ പരമാവധി ലഭിക്കാന്‍ ഈശ്വര പ്രാര്‍ത്ഥന സഹായിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലും വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും സ്ഥിരമായി ദര്‍ശനം നടത്തുക.

മിഥുന കൂറ് (മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍) മിഥുനക്കൂറുകാര്‍ക്ക് ഇതുവരെ 12 ലായിരുന്നു വ്യാഴം. ഒരുപാട് കഷ്ടനഷ്ടങ്ങള്‍ അതുമൂലം ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ മിഥുന കുറുകാര്‍ക്ക് വ്യാഴം ലഗ്‌നത്തിലേക്ക് പ്രവേശിക്കുന്നത് നല്ലതാണ്. കഷ്ട നഷ്ടങ്ങള്‍ ക്രമേണ ഇല്ലാതാവും. തടസ്സങ്ങളെല്ലാം നീങ്ങും. ഗൃഹാന്തരീക്ഷത്തില്‍ വലിയ മാറ്റം ഉണ്ടാവും ,വീട് സ്ഥലം എന്നിവ വാങ്ങാനുള്ള അവസരം ഉണ്ടാവും. വിവാഹ തടസ്സങ്ങള്‍ മാറിക്കിട്ടും. ജോലി കിട്ടാനുള്ള സാധ്യത ഉണ്ട് .നല്ല സമയമാണിത്. ശ്രീ കൃഷ്ണ ക്ഷേത്രദര്‍ശനം നടത്തുക, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസവും തൃമധുരവും കഴിപ്പിക്കുക.

കര്‍ക്കിടക കൂറ് (പുണര്‍തം കാല്‍, പൂയം, ആയില്യം) കര്‍ക്കടക കൂറുകാര്‍ക്ക് ഇതുവരെ പതിനൊന്നിലായിരുന്നു വ്യാഴം. വളരെ അനുകൂലമായ ഒരു സമയമായിരുന്നു. നല്ല സമാധാനം ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു .നഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വ്യാഴം 12ലേക്ക് വരവിനേക്കാള്‍ ചെലവ് കൂടുന്ന കാലഘട്ടം തുടങ്ങുകയാണ് .സമയം വളരെ മോശമാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ കയ്യിലിരിക്കുന്ന പണം നല്ല കാര്യങ്ങള്‍ക്കായി ചെലവഴിക്കുക. മേലധികാരികളുടെ അപ്രിയം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിഷ്ണു ക്ഷേത്രദര്‍ശനം നടത്തുക .ഗുരുവായുരപ്പന് പാല്‍പ്പായസം,വെണ്ണ നിവേദ്യം എന്നിവ കഴിപ്പിക്കുക. അയ്യപ്പന് നീരാഞ്ചനം പാല്‍പ്പായസം എന്നിവ കഴിപ്പിക്കുക. ഈ കാലഘട്ടത്തില്‍ ബിസിനസ് രംഗത്ത് അധികം പണം മുടക്കാതിരിക്കുക. പണം സൂക്ഷിച്ച് ചെലവഴിക്കുക. വാഹനങ്ങള്‍ക്ക് അധികം തുക ചെലവഴിച്ചു മോടി കൂട്ടാതിരിക്കുക. ജോലി മാറാന്‍ ശ്രമിക്കരുത്. ശ്രദ്ധിച്ചു മുന്നോട്ടു പോവുക.ഭയപ്പെടേണ്ട ആവശ്യമില്ല.ദോഷ പരിഹാരത്തിനും വ്യായ പ്രീതിയ്ക്കുമായി ഓം നമോ ഭഗവതേ വാസുദേവായ നമ: ദിവസവും 108 തവണ പ്രഭാതത്തില്‍ ജപിക്കുക.

ചിങ്ങക്കുറ് (മകം, പൂരം, ഉത്രം കാല്‍) നിലവില്‍ പത്തിലായിരുന്ന വ്യാഴം ഇപ്പോള്‍ 11ല്‍ എത്തിയിരിക്കുകയാണ്. ചിങ്ങക്കൂറുകാര്‍ക്ക് അതിഗംഭീരമായ ഒരു വര്‍ഷമാണ് വ്യാഴമാറ്റത്തിലൂടെ ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ഉന്നതിയാണ് പ്രധാനം .കടം വാങ്ങിയ പണമെല്ലാം തിരിച്ചു കൊടുക്കും.പുതിയ വാഹനങ്ങള്‍ വാങ്ങും. വീട്ടിലും ഐശ്വര്യം നിലനില്‍ക്കും. സന്തോഷം കാര്യങ്ങളില്‍ പങ്കെടുക്കും. ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്താന്‍ സാധ്യത. വിദേശ പഠനത്തിന് അവസരം ഉണ്ടാവും .വിദേശത്ത് ജോലി ലഭിക്കും .വീട് സ്ഥലം എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആഗ്രഹം സാധിക്കും. 11ല്‍ വ്യാഴം നില്‍ക്കുമ്പോഴും നല്ല പ്രാര്‍ത്ഥന ഉണ്ടെങ്കില്‍ കൂടുതല്‍ ഉന്നതിയില്‍ എത്താന്‍ സഹായിക്കും നരസിംഹ ക്ഷേത്രത്തിലും മഹാവിഷ്ണു ക്ഷേത്രത്തിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും സ്ഥിരമായി ദര്‍ശനം നടത്തുക ഗുരുവായൂര്‍ ദര്‍ശനം അഭികാമ്യമാണ് .പൊതുവില്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു കാലഘട്ടമാണ് ഇനിയുളള ഒരു വര്‍ഷം.

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര അര) കന്നിക്കൂര്‍കാര്‍ക്ക് ഒന്‍പതില്‍ ഉണ്ടായിരുന്ന വ്യാഴം പത്തിലേക്ക് വരുന്നതാണ് ഈ വര്‍ഷം സംഭവിക്കുക .മാനസികമായും ശാരീരികമായും പ്രയാസങ്ങളും ബുദ്ധിമുട്ടും ഉണ്ടാകും .സങ്കടങ്ങള്‍ ഉണ്ടാവുക ,അനാവശ്യമായി മാനസിക അസ്വസ്ഥത ഉണ്ടാവുക,അസാധാരണമായ ഭയം ഉണ്ടാവുക എന്നിവയ്ക്ക് സാധ്യത. വ്യാഴാഴ്ചകളില്‍ മുടങ്ങാതെ മഹാവിഷ്ണുവിന്റെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ശ്രീരാമനെയും ഭജിക്കുക.ഈ കാലഘട്ടത്തില്‍ സൂക്ഷിച്ച് കാര്യങ്ങള്‍ നടത്തുക .അനാവശ്യമായ ധൃതി ഒരു കാര്യത്തിലും പാടില്ല

തുലാക്കൂര്‍ (ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍) അഷ്ടമത്തില്‍ ആയിരുന്ന വ്യാഴം ഭാഗ്യസ്ഥാനമായ ഒമ്പതിലേക്ക് മാറുകയാണ്. ഇപ്പോള്‍ സാമ്പത്തിക നഷ്ടങ്ങളും സങ്കടങ്ങളും അനുഭവിക്കുന്ന ഒരു കാലഘട്ടമാണ് അഷ്ടമത്തിലെ വ്യാഴം നില്‍ക്കുന്ന കാലം. വ്യാഴം ഒന്‍പതിലേക്ക് മാറുന്നതോടെ ജീവിതത്തില്‍ മാറ്റം പ്രകടമാകും.ഭാഗ്യ സ്ഥാനത്തേക്കാണ് വ്യാഴ മാറ്റം. ഇനിയുള്ള മൂന്ന് വര്‍ഷം 9, 10 ,11 ഭാവങ്ങളില്‍ വ്യാഴം വരുന്നത് വളരെ നല്ലതാണ്. ദീര്‍ഘകാലമായ ചെയ്യേണ്ട ചില പ്രോജക്ടുകള്‍ ചെയ്യാനുള്ള നല്ല സമയമാണിത്. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. നല്ല സമയമാണ്. വിദേശയാത്ര യോഗമുണ്ട്. വിദേശത്ത് പഠിക്കാനുള്ള അവസരം ലഭിക്കും. കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാകും. മാനസിക സമ്മര്‍ദ്ദം കുറയും. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്കോ ക്ഷേത്ര ദര്‍ശനങ്ങള്‍ക്കോ ഒരു കുറവും വരുത്തരുത്. ഈശ്വരനെ പ്രത്യേകിച്ച് ഭഗവാന്‍ കൃഷ്ണനെ നന്നായി പ്രാര്‍ത്ഥിക്കുക.

വൃശ്ചികക്കൂറ് (വിശാഖം കാല്‍, അനിഴം, തൃക്കേട്ട) വൃശ്ചിക കൂറുകാര്‍ക്ക് ഏഴില്‍ നില്‍ക്കുന്ന വ്യാഴം അനുകൂലഫലമായിരുന്നു നല്‍കിയിരുന്നത് . കണ്ടകശനി മാറിയെങ്കിലും ഏഴില്‍ നില്‍ക്കുന്ന വ്യാഴം എട്ടിലേക്ക് മാറിയത് വിപരീതഫലമാണ് ഉണ്ടാക്കുക. അഷ്ടമത്തിലെ വ്യാഴം ഗുണകരമല്ല. സങ്കടം, യാതന, കഷ്ടപ്പാട് ഉണ്ടാകും.സാമ്പത്തികമായ പ്രയാസങ്ങള്‍ സൃഷ്ടിക്കും .മേലധികാരികളുടെ അപ്രീതിക്ക് കാരണമാകുന്ന പ്രവര്‍ത്തികള്‍ ഒന്നും ചെയ്യരുത് . വാക്ക് തര്‍ക്കങ്ങളില്‍ ഒരു തരത്തിലും ഏര്‍പ്പെടരുത്. സ്വയം നിയന്ത്രിക്കുക. ദൂരയാത്ര ഒഴിവാക്കണം. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിഷ്ണു ക്ഷേത്രദര്‍ശനം അനിവാര്യം. മഹാവിഷ്ണുവിന് തുളസിമാല പാല്‍പ്പായസം എന്നിവ അര്‍പ്പിക്കുക. നരസിംഹ ക്ഷേത്രം ദര്‍ശനം അനിവാര്യമാണ്. അതേപോലെ അയ്യപ്പനെ നന്നായിട്ട് പ്രാര്‍ത്ഥിക്കുക.

ധനു കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍) ആറിലെ വ്യാഴം സാമ്പത്തിക പ്രശ്‌നങ്ങളും ശാരീരിക പ്രയാസങ്ങളും ധനുകാര്‍ക്ക് ഉണ്ടാക്കിയിരുന്നു. എന്നാല്‍ വ്യാഴമാറ്റത്തോടെ ഏഴാം ഭാവത്തിലേക്ക് വ്യാഴം മാറുകയാണ്. വളരെ നല്ല ഒരു സമയമാണിത്. അനുകൂലമായ ഒരു അവസ്ഥ ജീവിതത്തില്‍ ഉണ്ടാവും. വിവാഹ തടസ്സങ്ങളെല്ലാം മാറിക്കിട്ടും. വീട്, സ്ഥലം, വാഹനം , ആഭരണം എന്നിവ സ്വന്തമാക്കും. സന്തോഷപ്രദമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. നല്ല യാത്രകള്‍ നടത്തും. ദാമ്പത്യ സുഖം ഉണ്ടാകും. പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. ജോലി ലഭിക്കും. സമൂഹത്തില്‍ മാന്യത ലഭിക്കും. വ്യാഴ മാറ്റ ഗുണം പൂര്‍ണമായി ലഭിക്കണമെങ്കില്‍ വൈഷ്ണവ പ്രധാനമായ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ശനിയാഴ്ചകളില്‍ അയ്യപ്പക്ഷേത്രദര്‍ശനം അനിവാര്യമാണ്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തണം. ഹരേ രാമ ഹരേ കൃഷ്ണ പ്രാര്‍ത്ഥന ചൊല്ലുക.

മകരം (ഉത്രാടം മുക്കാല്‍,തിരുവോണം,അവിട്ടം അര) മകര കുറുകാര്‍ക്ക് വ്യാഴം ആറിലേക്ക് വരികയാണ്. ആറിലേക്ക് വ്യാഴം മാറുന്നത് അത്ര ഗുണകരമല്ല. ശാരീരികമായ അവശതകള്‍ ഉണ്ടാവും. രോഗം,ശത്രു എന്നിവ കൂടും. അസുഖങ്ങള്‍ക്ക് സാധ്യത.സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാവും. കച്ചവടത്തില്‍ നഷ്ടം ഉണ്ടാവും. ബിസിനസ് മോശമാകും. ദുരിതങ്ങള്‍ മറികടക്കാന്‍ ശക്തമായ പ്രാര്‍ത്ഥന വേണം. ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുക. അയ്യപ്പന് പ്രത്യേക വഴിപാട് നടത്തുക. ശ്രീകൃഷ്ണ ക്ഷേത്രം ദര്‍ശനം നടത്തുക. കഷ്ട നഷ്ടങ്ങള്‍ കൂടുമെങ്കിലും ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഈ കാലഘട്ടവും കടന്നു പോകും.

കുംഭ കൂറ് (അവിട്ടം അര,ചതയം,പൂരൂരുട്ടാതി മുക്കാല്‍) കുംഭ കൂറുകാര്‍ക്ക് നാലില്‍ നിന്ന് വ്യാഴം അഞ്ചിലേക്ക് മാറുകയാണ്. അതിഗംഭീരമായ സമയമാണ് കുംഭം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത് .ജന്മ ശനിയും മാറിയിട്ടുണ്ട്. ബിസിനസ് രംഗത്ത് നല്ല പുരോഗതി ഉണ്ടാവും. ജോലി ലഭിച്ചേക്കും.ടെസ്റ്റുകളിലും പരീക്ഷകളിലും വിജയം. സസ്‌പെന്‍ഷന്‍ പോലുള്ള ശിക്ഷ കാര്യങ്ങളില്‍ അനുകൂലം. ദാമ്പത്യസുഖം അനുഭവപ്പെടും. സാമ്പത്തിക പ്രതിസന്ധി മാറിക്കിട്ടും. കൃഷ്ണന് തുളസിമാലയും കദളിപ്പഴവും വഴിപാടായി നല്‍കുക.

മീനക്കൂര്‍ (പൂരുരുട്ടാതി കാല്‍, ഉത്രട്ടാതി, രേവതി) മീനക്കൂറുകാര്‍ക്ക് മൂന്നിലെ വ്യാഴം നാലിലേക്ക് മാറുകയാണ്. കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിവരും. സങ്കടങ്ങള്‍ മാറിക്കിട്ടും. വിഷമങ്ങള്‍ മാറും. വ്യാഴം മാറുന്നതോടെ ഐശ്വര്യം ഉണ്ടാവും. യന്ത്ര തകരാറു കൊണ്ട് നിലച്ചുപോയ ഒരു വാഹനം വീണ്ടും ഓടി തുടങ്ങുന്നത് പോലെ ജീവിതത്തില്‍ എല്ലാ രംഗത്തും ഒരു മുന്നേറ്റം ഉണ്ടാവും. കുടുംബത്തില്‍ സമാധാനം അനുഭവപ്പെടും. നല്ല ജോലി ലഭിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. വീട് പണി തുടങ്ങും. വാഹനങ്ങള്‍ സ്വന്തമാക്കും. വസ്തുവാകകള്‍ വാങ്ങും. പശുക്കള്‍ കന്നുകാലികള്‍ എന്നിവ ലഭിക്കും. കൃഷിയില്‍ നല്ല ആദായം ലഭിക്കും. കുടുംബത്തില്‍ സദ് സംഘം നടക്കും. മീനകൂറുകാര്‍ക്ക് ജന്മശനിയാണ്. എന്നതിനാല്‍ അയ്യപ്പന് നിരാഞ്ജനം കഴിപ്പിക്കുക.ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തുക. വൈഷ്ണവ ക്ഷേത്ര ദര്‍ശനവും വേണം.
ശുഭം, എല്ലാവര്‍ക്കും ഭഗവാന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ.

Leave a Reply

Your email address will not be published.

Previous Story

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

Next Story

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് ദ്ഘാടനം ചെയ്തു

Latest from Main News

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി.

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി. ഇരുപക്ഷവും തമ്മിൽ ഇന്നലെ വൈകുന്നേരം