ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ പുറത്തുവിട്ടു. സീസണിലെ ബാക്കി മത്സരങ്ങള്‍ മെയ് 17ന് ആരംഭിക്കും.

രണ്ട് ഞായറാഴ്ചകളിലെ ഡബിള്‍ ഹെഡറുകള്‍ ഉള്‍പ്പെടെ 17 മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ആറ് വേദികളിലായാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ഫൈനല്‍ മത്സരം ജൂണ്‍ മൂന്നിന് നടക്കുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും ബിസിസിഐ പുറത്തുവിട്ടു. ഒന്നാം ക്വാളിഫയര്‍ പോരാട്ടം മെയ് 29ന് നടക്കുമ്പോള്‍ എലിമിനേറ്റര്‍ മത്സരം മെയ് 30ന് നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിന് നടക്കും. പിന്നാലെ ജൂണ്‍ മൂന്നിന് കിരീടപ്പോരാട്ടത്തോടെ സീസണ്‍ അവസാനിക്കും. സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും നടന്ന വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിസിസിഐയുടെ തീരുമാനം. പ്ലേ ഓഫ് വേദികളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

Next Story

സംസ്ഥാനത്ത് വേനൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ജോലി സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി

Latest from Main News

പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NUST) യുടെ ചാൻസലറായി തിരഞ്ഞെടുത്തു

പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക.

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം നിലനില്‍ക്കണം -സ്വാമി നരസിംഹാനന്ദജി മഹാരാജ്

മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ്. സരോവരം ട്രേഡ് സെന്ററില്‍

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ്