പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, മുപ്പത്തിരണ്ടായിരം രൂപ പിഴയും. പുതുപ്പാടി , എലോക്കര , കുന്നുമ്മൽ വീട്ടിൽ മുസ്തഫ (52) ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2022 ൽ ആണ് കേസ് ആസ്പദമായ സംഭവം, വീടിനടുത്തെ പുഴ തീരത്തു ഇറച്ചി കഴുകാൻ കുട്ടിയെ ബൈക്കിൽ കൊണ്ടുപോയ പ്രതി പുഴതീരത്ത് വച്ചു മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചു കൊടുത്തതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, പിന്നീട് കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും പോലീസിൽ അറിയിക്കുകയും ആയിരുന്നു. പ്രതി സമാന സ്വഭാവമുള്ള ഒരു കേസിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ സത്യനാഥൻ എൻ കെ ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.