ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവിന്റെ വീട്ടില്‍ പരിശോധന. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റിജാസ് എം ഷീബ സിദ്ധിഖിന്റെ കൊച്ചി കലൂര്‍ കീര്‍ത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്. ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.
നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര എടിഎസും ഐ.ബി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്. റിജാസിന്റെ സുഹൃത്ത് ബീഹാര്‍ സ്വദേശി ഇഷയും ഒപ്പം അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.