കോഴിക്കോട്: ദിശാബോധം നഷ്ടപ്പെട്ട് മോഹവലയങ്ങളിലകപ്പെടുന്ന യുവതലമുറക്ക് ദേശീയ ബോധവും സാംസ്കൃതിക മൂല്യവും പകർന്നു നൽകുന്നതിൻ്റെ ഭാഗമായി വ്യത്യസ്തമായ സർക്കാർ വകുപ്പുകളിലൂടെ എല്ലാ മേഖലകളിലും എല്ലാവർക്കും സംസ്കൃതം പഠിക്കാൻ അവസരമൊരുക്കണമെന്ന് വിശ്വസംസ്കൃത പ്രതിഷ്ഠാനം 45-ാം സംസ്ഥാനസമ്മേളനം കേന്ദ്ര- കേരള സർക്കാറുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിൻ്റെ 45 -ാം സംസ്ഥാനസമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം കോഴിക്കോട് ശിക്ഷക് സദനിൽ സംസ്കൃതഭാരതി അഖിലഭാരതീയ വൈസ് പ്രസിഡണ്ട് അമിതാ റാവു നിർവ്വഹിച്ചു. ഡോ. പി.കെ.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്രീയഅധ്യക്ഷൻ ഡോ. പി.കെ മാധവൻ, അഖിലഭാരതീയ സംഘടനാ കാര്യദർശി സത്യനാരായണഭട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ രാജേഷ്, ഡോ പി കെ ദീപക് രാജ്, ഡോ. സി.പി.ശൈലജ, കെ.രഞ്ജിത്ത്,സി.പി. സുരേഷ് ബാബു.വി.ശ്രീകുമാർ, വി.ജെ. ശ്രീകുമാർ, കെ.രാജു, ഡോ. വി.കെ രാജകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളത്തിൽ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
Latest from Main News
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്കി എ പി വിഭാഗം സമസ്ത നേതാവ്
മദ്യക്കുപ്പിക്ക് പകരം പണം നല്കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ
ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും
ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി