സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും. ഈ മാസം 20-ന് എല്ലാ സ്‌കൂളുകളിലും പി ടി എ യോഗം നടത്തണം.
സ്‌കൂള്‍ സുരക്ഷ, പരിസര ശുചീകരണം എന്നിവ ഉറപ്പാക്കും. ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ നടപടിയുണ്ടാകും. നിര്‍മാണം നടക്കുന്ന സ്‌കൂളുകളില്‍ പണി നടക്കുന്ന സ്ഥലം വേര്‍തിരിക്കണം. സുരക്ഷാ അവലോകനം നടത്തുകയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പുകയില, ലഹരിവിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം. ശുദ്ധജലം ഉറപ്പാക്കണം. മെയ് 15-ന് മുമ്പ് പി ടി എകള്‍ യോഗം ചേര്‍ന്ന് ആസൂത്രണം നടത്തണം.
സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചു. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ബന്ധപ്പെടുന്നത് കണ്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധി. സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. ഇക്കാര്യത്തിൽ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചുവെന്നും ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.