കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിൻലാൽ, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ അറ് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്.
കണ്ണൂർ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.