വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 94 പേരാണുള്ളതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.

ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് 26ന് വളാഞ്ചേരിയിലുള്ള ക്ലിനിക്കില്‍ ചികിത്സ തേടി. 27-ന് വീട്ടില്‍ തുടര്‍ന്നു. 28-ന് വളാഞ്ചേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 29-ന് ലാബിലും വളാഞ്ചേരിയിലെ ക്ലിനിക്കിലും പോയി. 30-നും ഇതേ ലാബില്‍ പരിശോധനയ്ക്ക് എത്തി. തൊട്ടടുത്ത ദിവസം വളാഞ്ചേരിയിലെ ലാബിലും ക്ലിനിക്കിലും പോയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ബീച്ചില്‍ ഓളം തീര്‍ക്കാര്‍ ഇന്ന് സിതാര കൃഷ്ണകുമാറും സംഘവും

Next Story

“വടകര രക്ത സ്മരണകളുടെ ഇരുപത്തിമൂന്ന് വർഷങ്ങൾ..”

Latest from Main News

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസ്; എന്‍ സുബ്രഹ്‌മണ്യന്‍ കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം

ജനങ്ങളുടെ ഐക്യത്തിനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായി -മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ ജനങ്ങളുടെ ഐക്യം വര്‍ധിപ്പിക്കാനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായതായി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ