പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

കോഴിക്കോട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. അസം സ്വദേശി നസിദുൽ ഷെയ്ഖ് ആണ് അറസ്റ്റിലായത്. 2024 ലാണ് 15 കാരിയായ വെസ്റ്റ് ബംഗാൾ സ്വദേശിയെ തട്ടിക്കൊണ്ടു പോകുന്നത്. ഹരിയാനയിൽ എത്തിച്ച കുട്ടിയെ 25,000 രൂപക്ക് ഹരിയാന സ്വദേശി സുശീൽ കുമാറിന് വിൽക്കുകയായിരുന്നു.

കുട്ടിയെ തട്ടി കൊണ്ടു പോയ അസം സ്വദേശിയായ നസിദുൽ ഷെയ്ഖിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ട്രെയിനിൽ കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റത്തിനും സേനക്ക് നാണക്കേടുമായ കേസിലാണ് പ്രതി വീണ്ടും പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ച് ഗർഭിണി ആക്കിയതിന് നേരത്തെ സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Previous Story

“വടകര രക്ത സ്മരണകളുടെ ഇരുപത്തിമൂന്ന് വർഷങ്ങൾ..”

Next Story

പുതിയ ലഹരി വിരുദ്ധ വിഷ്വൽ ആൽബം ഒരുങ്ങുന്നു

Latest from Local News