ബീച്ചില്‍ ഓളം തീര്‍ക്കാര്‍ ഇന്ന് സിതാര കൃഷ്ണകുമാറും സംഘവും

‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി ഇന്ന് (11/05/2025) സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും പ്രോജക്ട് മലബാറിക്കസ് ബാന്‍ഡുമായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ വേദിയിലെത്തും. രാത്രി ഏഴിനാണ് പരിപാടി ആരംഭിക്കുക. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ‘എന്റെ കേരളം’ മേളയുടെ ഭാഗമായ കലാപരിപാടികള്‍ നിര്‍ത്തിവെച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് പരിപാടികള്‍ പുനരാരംഭിക്കുന്നത്.
ലഹരിക്കെതിരായ സന്ദേശവുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജിംനാസ്റ്റിക്‌സ് പ്രദര്‍ശനം വൈകീട്ട് അഞ്ചിന് പ്രദര്‍ശന നഗരിയിലെ സെമിനാര്‍ ഹാളില്‍ അരങ്ങേറും.

Leave a Reply

Your email address will not be published.

Previous Story

പ്ലസ് വൺ പ്രവേശനം; അപേക്ഷിക്കേണ്ടതിങ്ങനെ

Next Story

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം

നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ