പുതിയ ലഹരി വിരുദ്ധ വിഷ്വൽ ആൽബം ഒരുങ്ങുന്നു

പുതിയ ലഹരി വിരുദ്ധ വിഷ്വൽ ആൽബം ഒരുങ്ങുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ഒ കെ രചനയും സംവിധാനവും നിർവഹിക്കുന്ന നേര് എന്ന ലഹരി വിരുദ്ധ വിഷ്വൽ ആൽബത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
പ്രശസ്ത സിനിമാനടനും മിമിക്രി ആർട്ടിസ്റ്റും ആയ മധുലാൽ കൊയിലാണ്ടി ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സിനിമ സീരിയൽ താരങ്ങളായ നജീബ് കീഴരിയൂർ, റമീസ് അത്തോളി, പ്രവിജ മണവാളൻ എന്നിവരോടൊപ്പം ഒരു കൂട്ടം കലാകാരന്മാർ അണിനിരക്കുന്ന ആൽബത്തിന്റെ തിരക്കഥയും സാങ്കേതിക സഹായവും നിർവഹിക്കുന്നത് മധു ലാൽ കൊയിലാണ്ടി ആണ്. സംഗീതം പാലക്കാട് പ്രേംരാജ്, ക്യാമറ ഷാജി പയ്യോളി, കൊറിയോഗ്രാഫി ഷിയ എയ്ഞ്ചൽ എന്നിവരും നിർവഹിക്കുന്നു. നടുവത്തൂർ, കാവും വട്ടം, കൊയിലാണ്ടി ഭാഗങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്ന ആൽബം ഉടനെ പുറത്തിറങ്ങുമെന്ന് അണിയർ പ്രവർത്തകർ അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

Next Story

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

Latest from Local News

കൊടുവള്ളി വ്യാപാര ഭവനിൽ വി.കെ. പ്രമോദ് അനുസ്മരണം സംഘടിപ്പിച്ചു

കൊടുവള്ളി: കവിയും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. പ്രമോദിന്റെ 19-ാം അനുസ്മരണം ‘കനലൂതുന്ന കാറ്റ് ‘ നാടക പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി : ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന

സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി

കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ