കൊയിലാണ്ടി : ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി പി ഐ ദേശീയ കൗൺസിൽ അംഗം അഡ്വ പി വസന്തം പറഞ്ഞു. സിപിഐ കൊയിലാണ്ടി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എല്ലാവിധ ഭീകരവാദ പ്രവർത്തനങ്ങളെയും സിപിഐ തള്ളിപ്പറയുന്നവെന്നും അതിൻ്റെ പേരിലുള്ള വർഗീയ മുതലെടുപ്പിന് ആരെയും അനുവദിക്കുകയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇ കെ അജിത്ത്, അഡ്വ സുനിൽ മോഹൻ, കെ ശശിധരൻ, എൻ ശ്രീധരൻ എന്നിവർ അടങ്ങുന്ന സ്റ്റയറിങ് കമ്മിറ്റിയും കെ എസ്
രമേശ് ചന്ദ്ര, ബി ദർശിത് , ചൈത്ര വിജയൻ എന്നിവരടങ്ങുന്ന പ്രസീഡിയവും യോഗ നടപടികൾ നിയന്ത്രിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ ശശി, ആർ സത്യൻ, പി കെ കണ്ണൻ, കെ ടി കല്യാണി ടീച്ചർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ ചിന്നൻ സ്വാഗതം പറഞ്ഞു. സി പി നാരായണൻ പതാക ഉയർത്തി. വിജയഭാരതി ടീച്ചർ രക്തസാക്ഷി പ്രമേയവും എൻ വി എം സത്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ
കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,
ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ
പുതിയ ലഹരി വിരുദ്ധ വിഷ്വൽ ആൽബം ഒരുങ്ങുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ഒ കെ