കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ കെ സി രാജൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അമൽ സരാഗ, മുൻ മെമ്പർ മാരായ രാജശ്രി, ശാന്ത, റഫീഖ് ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐസിഡിഎസ് സൂപ്പർ വൈസർ വീണ എസ്സ് നന്ദിയും പറഞ്ഞു.
സക്ഷം പദ്ധതി പ്രകാരം അങ്കണവാടിയിൽ നൂട്രിഗാർഡൻ, ടിവി, മ്യൂസിക് സിസ്റ്റം, വാട്ടർ പ്യൂരിഫയർ, മുറ്റം ഇന്റർലോക് എന്നിവയാണ് നടത്തിയത്. അങ്കണവാടി പ്രവർത്തകരായ പി.കെ.ശ്രീലത, രമ. സി എന്നിവർ സംസാരിച്ചു
