ചേളന്നൂർ: തെങ്ങ് കയറുന്നതിനിടെ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരണപ്പെട്ടു. ചേളന്നൂർ സ്വദേശി നെടിയാറമ്പത്ത്
പരേതരായ മമ്മു, കദീജ ദമ്പതികളുടെ മകനായ നവാസ് മൻസിൽ നവാസ് (43) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് പുല്ലാളൂർ മച്ചക്കുളത്ത് വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്. തെങ്ങിൽ കയറുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന ഹൈടെൻഷൻ ലൈനിൽ നിന്ന് ഇയാൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.