ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താൽക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിർദ്ദേശങ്ങളെയും തുടർന്നാണ് ഈ തീരുമാനം.
ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദിർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എംപി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, ദസ്തഗിർ ഇബ്രാഹിം ആഗ, എച്ച്. അബ്ദുൽ ബാസിത്, സിറാജ് ഇബ്രാഹിം സേട്ട്, നഈം അക്തർ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ പങ്കെടുത്ത അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, സി.കെ. സുബൈർ, പി.എം.എ സമീർ തുടങ്ങിയ നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.