കൊയിലാണ്ടി: നഗരസഭയിലെ വാർഡ് 15 പന്തലായനിയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രവും ഇതോടനുബന്ധിച്ച് നിർമ്മിച്ച റോഡും നഗരസഭ നാടിന് സമർപ്പിച്ചു. വിയ്യൂർ അരീക്കൽ ചന്ദ്രനും പരേതനായ നെല്ലാടി ഇ.എം രാമചന്ദ്രൻ്റെ ബന്ധുക്കളും സൗജന്യമായി നൽകിയ ഭൂമിയിൽ നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ സമർപ്പണം നഗരസഭ അധ്യക്ഷ സുധകിഴക്കെപ്പാട്ട് നിർവ്വഹിച്ചു. ഇതോടൊപ്പം പുതുതായി നിർമ്മിച്ച റോഡും വാർഡ് കലോത്സവവും ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്, കെ.എ. ഇന്ദിര, കെ. ഷിജു, നിജില പറവക്കൊടി, സി. പ്രജില, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, വി.പി. ഇബ്രാഹിം കുട്ടി, അസി. എൻജിനിയർ കെ. ശിവപ്രസാദ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ മോണിഷ സി.ഡി.എസ് അധ്യക്ഷ എം.പി ഇന്ദുലേഖ, ടി.കെ ചന്ദ്രൻ, എം. നാരായണൻ, എം.വി. ബാലൻ, കെ.ടി. ബേബി, വി.കെ. രേഖ, സി.കെ. ആനന്ദൻ, മുകുന്ദൻ പുനയൻകണ്ടി എം എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല്‍ 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്







