എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള ‘സേ’ പരിക്ഷ ഈ മാസം 28 മുതൽ നടത്തും. മേയ് 28മുതൽ ജൂൺ 2 വരെയാണ് പരീക്ഷ.പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ അവസാനവാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠന അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകും.
എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്ക്ഷീറ്റ് കുട്ടികൾക്ക് നേരിട്ട് നൽകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷ സമർപ്പിയ്ക്കുന്നവർക്ക് മാർക്ക്ഷീറ്റ് ലഭിക്കും. 2025 ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.