ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് ഫലം തടഞ്ഞുവച്ചിരിക്കുന്നത്. നേരത്തെ ഇവരെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്‍ററുകളിലേക്കടക്കം വിദ്യാർത്ഥി – യുവജന സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
അതേസമയം സഹപാഠികളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് എഴുതിയ ഏക പരീക്ഷയിൽ ഷഹബാസിന് ലഭിച്ചതാകട്ടെ എ പ്ലസ്. ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയിൽ ആണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്. ബാക്കി പരീക്ഷകൾ ഷഹബാസിന് എഴുതാൻ കഴിഞ്ഞിരുന്നില്ല.