വെങ്ങളം ബൈപാസിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി 3:00 മണിയോടുകൂടിയാണ് വെങ്ങളം ബൈപ്പാസിൽ കൊയിലാണ്ടിക്ക് വരികയായിരുന്ന ലോറിയും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചത്. ലോഡ് കയറ്റിയ മിനി ലോറി പുതിയ ദേശീയ പാതയിൽ നിന്നും സർവീസ് റോഡിലേക്ക് കയറുമ്പോൾ ഡിവൈഡർ ഇടിച്ചു ഓട്ടോയ്ക്ക് മുകളിൽ മറിയുകയായിരുന്നു.

പരിക്കേറ്റ മിനി ലോറിലെയും ഓട്ടോയിലെയും ഡ്രൈവർമാരെ ആശുപത്രിയിൽ എത്തിച്ചു.വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും എത്തിയ അഗ്നിസേനയും പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടുകൂടി അപകടത്തിൽപ്പെട്ട വാഹനങ്ങൾ വശങ്ങളിലേക്ക് മാറ്റി. രണ്ടുമണിക്കൂറോളം കൊയിലാണ്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ് എമ്മിന്റെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ,നിധിപ്രസാദ് ഇ എം,ലിനീഷ് എം, അമൽ വിഎസ്,നിതിൻ രാജ് ഇ കെ,ഇന്ദ്രജിത്ത് ഐ,ഹോംഗാർഡുമാരായ രാജേഷ് കെ പി, രാംദാസ്,ഷൈജു, എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

തെങ്ങ് കയറുന്നതിനിടെ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരണപ്പെട്ടു

Latest from Main News

സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവ. സ്കൂളുകൾ

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു. ശനിയാഴ്ച മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ ഡൽഹി കേരള ഹൗസിലെത്തി

അതിർത്തി സംസ്ഥാനങ്ങളിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, വിവിധ സർവകലാശാലകളിൽ പഠിക്കുന്ന എഴുപത്തിയഞ്ച് മലയാളി വിദ്യാർഥികൾ കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് ഫലം തടഞ്ഞുവച്ചിരിക്കുന്നത്. നേരത്തെ