കട്ടയാട്ട് വേണുഗോപാലിനെ ആദരിച്ചു

കോഴിക്കോട് : കലാ-കായിക -സാമൂഹിക- സാംസ്കാരിക സേവന മേഖലകളിൽ കട്ടയാട്ട് വേണുഗോപാൽ ചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഹൗസിംഗ് ബോർഡ് ചെയർമാൻ ടി.വി. ബാലൻ പറഞ്ഞു. മലയാള ചലചിത്ര കാണികൾ (മക്കൾ) സ്ഥാപക ഭാരവാഹിയും കോഴിക്കോട് നഗരത്തിലെ കായിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ കട്ടയാട്ട് വേണുഗോപാലിനെ ആദരിക്കുന്നതിനായി മലയാള ചലചിത്ര കാണികൾ (മക്കൾ) സംഘടിപ്പിച്ച ഗൃഹ സദസ്സ് ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നവാസ് പൂനൂർ പൊന്നാട അണിയിച്ച് സംസാരിച്ചു. മക്കൾ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.സി. പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി, അഡ്വ പി.രാധാകൃഷ്ണൻ, സീനിയർ വൈസ് പ്രസിഡൻ്റ് ടി.പി. വാസു, സി. രമേഷ്, ടി.കെ.എ.അസീസ്, എം. ശ്രീരാം, പത്മനാഭൻ വേങ്ങേരി, വി.പി.സനീബ് കുമാർ അഡ്വ. എം.കെ. അയ്യപ്പൻ, ഇ. അനേഷ് കുമാർ, സി.പി. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കട്ടയാട്ട് വേണുഗോപാൽ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സി.രമേഷ് സ്വാഗതവും വൈസ് പ്രസിഡൻ്റ് പത്മനാഭൻ വേങ്ങേരി നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published.