കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാളെക്കൂടി കളമശ്ശേരി പോലീസ് പിടികൂടി

കോഴിക്കോട്, മേപ്പയൂർ സ്വദേശിയായ സൗരവ്  S/o ഗോപാലകൃഷ്ണൻ ഇടയിലാട്ട് വീട്, കീഴ്പയ്യൂർ പോസ്റ്റ്, മേപ്പയ്യൂർ റോഡ്, കോഴിക്കോട് എന്ന യുവാവിനെ 30/04/25ാം തിയ്യതി എറണാകുളം, കളമശേരി, കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സമീപത്തെ തമീം അപ്പാർട്മെന്റിൽ നിന്നു, തട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ 2 ദിവസം പാർപ്പിച്ചു 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു നിരന്തരം വധഭീഷണി മുഴക്കി അപായപ്പെടുത്താൻ ശ്രമിച്ച കുഴൽപ്പണ മാഫിയ സംഘത്തിലെ അംഗമായ കോഴിക്കോട് സ്വദേശിയായ ഹാരിസ് S/o അമ്മദ്, മൊട്ടൻ തെറേമ്മൽ വീട് ,നൊച്ചാട് ,പേരാമ്പ്ര എന്നയാളെ പേരാമ്പ്രയിൽ വച്ച് കോഴിക്കോട് ജില്ലാ റൂറൽ പോലീസിന്റെ സഹായത്തോടെ കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ എൽദോ എ. കെ, സെബാസ്റ്റ്യൻ ചാക്കോ, സിപിഒ മാരായ,മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ, ലിബിൻകുമാർ,എന്നിവർ ചേർന്ന് പിടികൂടി.കോടതിയിൽ ഹാജരാക്കി പ്രതിയെ 09/05/25ാം തിയ്യതി മുതൽ റിമാൻഡ് ചെയ്തു.

തട്ടിക്കൊണ്ടുപോകപ്പെട്ട സൗരവ് എന്ന യുവാവിനെ കോഴിക്കോട് ജില്ലാ റൂറൽ പോലീസിന്റെ സഹായത്തോടെ കളമശ്ശേരി പോലീസ് 02/05/25ാം തിയ്യതി കോഴിക്കോട് ബാലുശ്ശേരിയിൽ വച്ച് മോചിപ്പിച്ചിരുന്നു. കുഴൽപ്പണ മാഫിയയുമായി ബന്ധമുള്ളയാളും മോചനദ്രവ്യം കൈപ്പറ്റാനായി എത്തിയ ഈ കേസിലെ മറ്റൊരു പ്രതിയുമായ ഹാഷിർ s/o ഹമിദ്, പെരിഞ്ചേരി, പേരാമ്പ്ര, കോഴിക്കോട് ജില്ലാ എന്നയാളെ മോചനദ്രവ്യമായി കൈപറ്റിയ 3,60,000 രൂപ യുമായി 02/05/25ാം തിയ്യതി കളമശ്ശേരി പോലീസ് മേപ്പയ്യൂരിൽ നിന്നും പിടികൂടിയിരുന്നു. ഇയാൾ നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കളമശ്ശേരി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പ് സംഘവും കുഴൽപ്പണ മാഫിയയുമാണ് ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്ന് കൃത്യമായ വിവരം ലഭിച്ചത്. ഇതേക്കുറിച്ചു കൂടുതൽ വിശദമായ അന്വേഷണം കളമശ്ശേരി ഇൻസ്പെക്ടർ ലത്തീഫ് എം ബി യുടെ നേതൃത്വത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്കും പോലീസ് വ്യാപിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ജി എച്ച് എസ്സ് എസ്സ് നടുവണ്ണൂർ ഇത്തവണയും മിന്നുന്ന വിജയം കൈവരിച്ചു

Next Story

അതിർത്തിയിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ഐക്യദാർഡ്യം പ്രകടിപ്പിച്ചു

Latest from Local News

പോലിസ് അംഗസംഖ്യ ഉയർത്തണം,മാനസിക സംഘർഷം ലഘൂകരിക്കണം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ

കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന്ന്

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm