അരിക്കുളം: ഈ വർഷത്തെ S S L C ഫലം പുറത്ത് വന്നപ്പോൾ അരിക്കുളം കെ.പി.എം.എസ്.എം. H S S ന് ഉജ്വല വിജയം. പരിക്ഷ എഴുതിയ 174 വിദ്യാർത്ഥികളെയും വിജയിപ്പിച്ചു കൊണ്ട് നൂറു ശതമാനം വിജയം ആവർത്തിച്ചു. 21 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി.
ഗ്രാമീണമേഖലയിലെ ഈ വിദ്യാലയം പഠനത്തോടൊപ്പം കലാ-കായിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
കൃത്യമായ ആസൂത്രണവും ചിട്ടയായ പഠനപ്രവർത്തനങ്ങളുമാണ് ഈ വിജയത്തിളക്കത്തിന് കാരണം. വിജയോത്സവത്തിന്റെ ഭാഗമായി നടത്തിയ മോണിംഗ് ക്ലാസുകളും രാത്രികാല ക്ലാസുകളും , അയൽപക്കക്ലാസുകളും
ഈ വിജയത്തിന് കാരണമായതായി ഹെഡ് മാസ്റ്റർ അബ്ദുറഹിമാൻകെ.പി , വിജയോത്സവം കൺ വീണർ വി.സി ഷാജി എന്നിവർ പറഞ്ഞു