കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ പ്രസിഡന്റ് പ്രൊഫസർ തോമസ് തേവര ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വി.പി.സുകുമാരൻ നടത്തി . പുതിയ അംഗങ്ങൾക്ക് സത്യവാചകം ബാബുരാജ് ചിത്രാലയം ചൊല്ലി കൊടുത്തു.. വി.ടി.അബ്ദുറഹിമാൻ , കെ.സുരേഷ് ബാബു. എൻ. ചന്ദ്രശേഖരൻ, ആർ.സുരേഷ്ബാബു, ഗോപാലകൃഷ്ണൻ ,എം. ജതീഷ് ബാബു, ബാബു കയനാടത്ത് , കെ.സുധാകരൻ, രാഗം മുഹമ്മദലി, തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.ടി.അബ്ദുറഹിമാർ – പ്രസിഡന്റ്, ഗോപാലകൃഷ്ണൻ ,ബാലൻ അമ്പാടി – വൈസ് പ്രസിഡന്റ് മാർ , ആർ.സുരേഷ് ബാബു – സെക്രട്ടറി, ബാബു കയനാടത്തിൽ, സത്യൻ .ടി.വി -ജോ – സെക്രട്ടറിമാർ, കെ.സുരേഷ്ബാബു – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു
