ജി എച്ച് എസ്സ് എസ്സ് നടുവണ്ണൂർ ഇത്തവണയും മിന്നുന്ന വിജയം കൈവരിച്ചു

ജി എച്ച് എസ്സ് എസ്സ് നടുവണ്ണൂർ ഇത്തവണയും മിന്നുന്ന വിജയം കൈവരിച്ചു. 553 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. 100 % വിജയം നേടി. 123 കുട്ടികൾ ഫുൾ എപ്ലസ് കരസ്ഥമാക്കി. 44 പേർക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.എം.മൂസ്സേക്കായ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. ഡെപൂട്ടി എച്ച്.എം. ഷീന പി, വിജയോത്സവം കൺവീനർ ഷീല ടി എം, സ്റ്റാഫ് സെക്രട്ടറി സന്ധ്യ പി കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.