കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം - The New Page | Latest News | Kerala News| Kerala Politics

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി അടുക്കത്ത് നബീൽ (43) ആണ് മരിച്ചത്. തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയിരുന്നെന്ന് ദൃക്സ‌ാക്ഷികൾ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ നബീൽ തെറിച്ച് വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. റോഡ് സൈഡിലെ മരം കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കഞ്ഞിരോലി കുറ്റ്യാടി റോഡ് ഉപരോധിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

നഗരസഭയിലെ വാർഡ് 15 പന്തലായനിയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രം നാടിന് സമർപ്പിച്ചു

Next Story

കട്ടയാട്ട് വേണുഗോപാലിനെ ആദരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ അന്തരിച്ചു

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ

ശ്രീഅഘോരശിവക്ഷേത്രത്തിലേക്ക് – വിഗ്രഹഘോഷയാത്ര 

പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ

യുഎഇയില്‍ ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സ്

ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് ഒഡെപെക് വഴി സ്‌കില്‍ഡ് ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ തൊഴില്‍പരിചയം അനിവാര്യം.