നിപ ബാധിച്ച വളാഞ്ചേരി സ്വദേശിനി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ളോണൽ ആന്റി ബോഡി നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 49 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 12 പേർ കുടുംബാംഗങ്ങളാണ്. ആകെ ആറുപേർക്ക് രോഗലക്ഷണമുള്ളത്. ഇതിൽ അഞ്ചുപേർ മഞ്ചേരി മെഡി.കോളജിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളത്ത് ഐസൊലേഷനിൽ കഴിയുകയാണ്. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ എടുത്തതായും മന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവർത്തനത്തിന് 25 കമ്മിറ്റികൾ രൂപീകരിച്ചു. സമീപ ജില്ലകളിലും പരിശോധന നടത്തും. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട്മാപ്പും പുറത്ത് വിട്ടു.

ഇന്നലെയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. രോ​ഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. 

Leave a Reply

Your email address will not be published.

Previous Story

എൻ. അച്ചുതൻ മാസ്റ്റർ സ്മാരക പുരസ്ക്കാരം 2025 കന്മന ശ്രീധരൻ മാസ്റ്റർക്ക്

Next Story

വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു

Latest from Main News

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ-പ്രധാനഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ.

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ

നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നാലു

കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി

സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്

നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി