ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് മരിച്ചു. ആലപ്പുഴ കരുമാടിയിൽ പടഹാരം ഗീതാ ഭവനത്തിൽ സരിത് കുമാറിൻ്റെ മകൻ സൂരജ് (17) ആണ് മരിച്ചത്. തകഴി ദേവസ്വം ബോർഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയാണ് സൂരജ്. ഒരാഴ്ച മുമ്പ് ബന്ധുവീട്ടിൽ വച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. പേവിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ല. അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
Latest from Main News
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള
സ്ത്രീധനപീഡനത്തെത്തുടര്ന്ന് ബിഎഎംഎസ് വിദ്യാര്ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില് ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ് കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്
സപ്ലൈകോ സബ്സിഡി ഇനത്തില് നല്കിവരുന്ന ശബരി കെ റൈസിന്റെ അളവ് കൂട്ടി. ജൂലൈ മുതല് ഓരോ കാർഡ് ഉടമയ്ക്കും കെ റൈസ്
നിരവധി സേവനങ്ങൾ ലഭ്യമാകുന്ന റെയിൽ വൺ ആപ്പ് ആപ്പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കി. റെയിൽ യാത്രാ സേവനങ്ങൾക്കുള്ള ഏകജാലക