ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.69 പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. 61449 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 4,24,523 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം 4മണിയോടെ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കുവാൻ കഴിയും. http://results.kite.kerala.gov.in/, http://sslcexam.kerala.gov.in, http://keralapareekshabhavan.kerala.gov.in, https://prd.kerala.gov.in/ തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. 2025 ഓൺലൈനായി ഡൗൺലോഡ് ചെയ്യാം . കേരള ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാനുള്ള സൗകര്യം ഇണ്ടാകും.
