എൻ. അച്ചുതൻ മാസ്റ്റർ സ്മാരക പുരസ്ക്കാരം 2025 കന്മന ശ്രീധരൻ മാസ്റ്റർക്ക്. ആറു പതിറ്റാണ്ട് കാലം അധ്യാപകനായും പൊതുപ്രവർത്തകനായും സർവ്വോപരി കൊയിലാണ്ടി താലുക്കിലെ വിവിധ ഗ്രാമങ്ങളിൽ നൂറ് കണക്കിന് ഗ്രന്ഥശാലകൾ ആരംഭിക്കുന്നതിനുള്ള ചാലക ശക്തിയായി
അച്ചുതൻമാസ്റ്റർ പ്രവർത്തിച്ചു.
1975 മുതൽ 1994 വരെ കൊയിലാണ്ടി താലൂക്ക് ഗ്രന്ഥശാല ഉപദേശക സമിതി അംഗമായിരുന്നു. 1995 മുതൽ 2005 വരെ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2018 ൽ കേരള സാഹിത്യ അക്കാദമി മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്ക്കാരം നൽകി ആദരിച്ച എൻ. അച്ചുതൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി കുടുംബം ഏർപ്പെടുത്തിയ ഏറ്റവും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്ക്കാരത്തിന് കന്മന ശ്രീധരൻ മാസ്റ്ററെ തെരഞ്ഞെടുത്തു.
അച്ചുതൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനമായ മെയ് 11 ന് കാലത്ത് 10 മണിക്ക് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ.ശങ്കരൻ മാസ്റ്റർ പുരസ്ക്കാരം സമർപ്പിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി: അംഗം.കെ. ചന്ദ്രൻമാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും.
വർത്തമാനകാലത്തെ ഗ്രന്ഥശാല പ്രവർത്തനം എന്ന വിഷയത്തിൽ മോഹനൻ ചേനോളി മുഖ്യ പ്രഭാഷണം നടത്തും.