സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു

സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ അകപ്പെട്ടുപോയ കേരളീയർക്ക് സഹായത്തിനായി സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം എന്നാണ് നിര്‍ദേശം. 
സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 

FAX NO – 0471 2322600
Tel No – 0471-2517500/2517600
ഇമെയിൽ: cdmdkerala@kerala.gov.in. 

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ:

18004253939 (ടോൾ ഫ്രീ നമ്പർ )
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

Leave a Reply

Your email address will not be published.

Previous Story

റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് ഇനി കത്തോലിക്ക സഭയുടെ പുതിയ ഇടയൻ

Next Story

അത്തോളി ജി.വി.എച്.എസ്.എസ് സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Latest from Main News

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ-പ്രധാനഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ.

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ

നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നാലു

കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി

സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്

നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി