ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം തള്ളി. സംഭവത്തിൽ പരിസര വാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. 100 കണക്കിന് യാത്രക്കാർ രാവിലെ മെമു വണ്ടി കയറാൻ വരുമ്പോൾ ആയിരുന്നു വഴിയിൽ മലിന ജലം കെട്ടി നിൽക്കുന്നത് കണ്ടത്.
തുടർച്ചയായി രണ്ടാം തവണയാണ് ഈ ഭാഗത്ത് മാലിന്യം തള്ളുന്നത്.
സ്റ്റേഷൻ ചുമതലയുള്ള രമ്യ രജിലേഷ് പഞ്ചായത്ത് പ്രസിഡൻ്റിനും പൊലീസിലും ആർപിഎഫിനും പരാതി നൽകി.