അത്തോളി :സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അത്തോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി.എസ്.ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് റോബോട്ടിക് ടെക്‌നിഷ്യൻ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോം ഹയർ സെക്കന്ററി ഓഫീസിൽ നിന്നും ലഭിക്കും. സമഗ്ര ശിക്ഷ കേരളയുടെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 15 നാണ്.
16, 17 തീയതികളിലായി അഭിമുഖം നടത്തി 19 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ, ഔട്ട് ഓഫ് സ്കൂൾ വിദ്യാർത്ഥികൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ, ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയവർ , ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ തുടങ്ങി 15 മുതൽ 23 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനം സൗജന്യമാണ്. ഓരോ കോഴ്സിനും 25 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നേടാനാവുക. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് ക്ലാസ്സുകൾ ഉണ്ടായിരിക്കുക.