പാവണ്ടൂർ തെക്കേ കാടമ്പച്ചാലിൽ ആർദ്ര ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. പാവണ്ടൂർ തെക്കേ കാടമ്പച്ചാലിൽ രതീഷിന്റെയും സ്‌മിജിതയുടെയും മകൾ 13 വയസ്സുള്ള ആർദ്ര (എടക്കര ASVUPS വിദ്യാർത്ഥിനി) തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടി ഒരു ഭാഗം തളർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തലച്ചോറിലെ അടിയന്തിര ശസ്ത്രക്രിയക്കുശേഷം തുടർ ചികിത്സക്കു വേണ്ടി മൊടക്കല്ലൂർ MMC ഹോസ്‌പിറ്റലിലേക്ക് മാറ്റിയിരി ക്കുകയാണ്. കൂടുതൽ വിദഗ്‌ദ ചികിത്സ നൽകുന്നതിന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്ന അഭിപ്രായവും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
വലിയ ഒരു തുക ആശുപത്രിയിലെ ദൈനംദിന ചികിത്സക്ക് വേണ്ടി വരുന്നുണ്ട്. കൂലിപണിയെടുത്ത് ജീവിക്കുന്ന ആർദ്രയുടെ കുടുംബത്തിന് താങ്ങാൻ കഴിയാത്ത ഒരു തുകയാണ് നിത്യചികിത്സക്ക് ഇപ്പോൾ വേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ കുടുംബത്തെ സഹായിക്കുന്നതിനും, ആർദ്രയുടെ ജീവൻ രക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
Account No: 5793182569 Bank: CENTRAL BANK OF INDIA MAVOOR ROAD BRANCH, IFSC: CBIN0282404