ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌പ്രസ് (20631- 20632) 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്. ചെന്നൈ എഗ്മോര്‍- നാഗര്‍കോവില്‍ വന്ദേഭാരത് 16ല്‍ നിന്ന് 20 കോച്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് കോളടിച്ചത്. ഇതോടെ ഈ ട്രെയിനിൽ 530 സീറ്റ് കൂടി വര്‍ധിക്കും.
ഈ ട്രെയിന്‍ 20 കോച്ചിലേയ്ക്ക് മാറുമ്പോള്‍ നിലവിലുള്ള 16 കാര്‍ റേക്ക് തിരുവനന്തപുരം- മംഗളുരു വന്ദേഭാരതിന് നല്‍കും. നിലവില്‍ ഈ വന്ദേഭാരത് എട്ട് കോച്ചുകളുമായാണ് സര്‍വീസ് നടത്തുന്നത്. ഇക്കാര്യത്തില്‍ റെയില്‍വേ ബോര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന.